ഉണ്ണിയുടെ പാട്ട് ഹിറ്റ് …അഭിനന്ദിച്ചു സോഷ്യൽ മീഡിയയും താരങ്ങളും …

0

ഉണ്ണി മുകുന്ദൻ പാട്ടു പാടുന്നു ,പാട്ട് നാളെ പുറത്തിറങ്ങും എന്ന് പറഞ്ഞു ഒരു പോസ്റ്റ് വന്നപ്പോൾ എല്ലാരും കരുതിയത് വളരെ സിമ്പിൾ ആയി പാടാൻ കഴിയുന്ന ഒന്നാരിക്കും എന്നാണ് ..എന്നാൽ അമ്പരിപ്പിച്ചുകൊണ്ട് ഉണ്ണിയുടെ പാട്ടെത്തി , ആരും പ്രതീക്ഷിക്കാത്ത ഒരു മെലഡി ..അച്ചായൻസ് എന്ന കണ്ണൻ താമരക്കുളം ചിത്രത്തിന് വേണ്ടിയാണ് ഉണ്ണി മുകുന്ദൻ ഗാനം ആലപിച്ചത് , രതീഷ് വേഗയുടേതാണ് സംഗീതം .

പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾ കഴിഞ്ഞതും ഗാനത്തെ അഭിനന്ദിച്ചു ട്രോളുകളും എത്തിത്തുടങ്ങി ,ഒപ്പം മമ്മൂട്ടിയും ഉണ്ണിയുടെ ഗാനം ഷെയർ ചെയിതു ,ഗാനത്തിന്റെ റെക്കോർഡിങ് നടക്കുന്ന സമയത്ത് തന്നെ ഗാനം കേട്ട മഞ്ജു വാര്യർ ഉണ്ണിയെ അഭിനന്ദിച്ചിരുന്നു ..

സേതുവിന്റെ തിരക്കഥയിൽ കണ്ണൻ താമരക്കുളം ഒരുക്കുന്ന അച്ചായൻസിൽ ജയറാം ,ഉണ്ണി മുകുന്ദൻ ,ആദിൽ ,സഞ്ജു ശിവറാം ,അമല പോൽ ,ശിവദ,അനു സിതാര എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ,വൻ ബഡ്‌ജെക്റ്റിൽ ഒരുങ്ങുന്ന ചിത്രം മെയ് മാസം തിയേറ്ററിൽ എത്തും ..

Share.

Comments are closed.